Pavakkulam Sree Mahadeva Temple

Website updation is going on

  • പാവക്കുളം

    ശ്രീ മഹാദേവ ക്ഷേത്രം

  • പാവക്കുളം

    ശ്രീ മഹാദേവ ക്ഷേത്രം

കൊച്ചിരാജ്യത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതനമായ ശിവക്ഷേത്രമാണ് പാവക്കുളം ശ്രീ മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജകുടുംബത്തിന്റെ മന്ത്രിമാരായിരുന്ന കുറുമൂർ മനയിലെ ഭട്ടതിരിമാരുടെ ഉടമസ്ഥതയിലിരുന്ന, പഴയ ശൈലിയിൽ ഓലമേഞ്ഞ ശ്രീകോവിലും തിടപ്പിള്ളിയും അടങ്ങിയ ക്ഷേത്രം വിശ്വഹിന്ദുപരിഷത്തിനെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് ഇന്നു കാണുന്ന മാറ്റങ്ങളിലേക്ക് ക്ഷേത്രം എത്തിച്ചേർന്നു. 

പാവക്കുളത്ത് ആദ്യം ശ്രീ പരമേശ്വരന്റെയും ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകളെ ഉണ്ടായിരുന്നുള്ളൂ. ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ആയിരുന്ന സ്വർഗീയ സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ക്ഷേത്രം സന്ദർശിച്ച വേളയിലാണ് പടിഞ്ഞാറോട്ട് ദർശനമായി സ്വയംവര പാർവ്വതീദേവിയുടെ പ്രതിഷ്ഠകൂടി വേണമെന്ന് നിർദ്ദേശിച്ചത്. പിന്നീട് ദേവപ്രശ്നത്തിലും അക്കാര്യം സ്ഥിരീകരിച്ചപ്പോൾ സ്വയംവര പാർവ്വതിരൂപത്തിൽ ദേവിയെ പടിഞ്ഞാറ് ദർശനമായി പ്രതിഷ്ഠിക്കുകയായിരുന്നു. അന്നു മുതൽ ഭക്തർക്ക് സർവ്വാഭീഷ്ടവരദായിനിയായി, മഹേശ്വരനും ഗണപതിയും സുബ്രഹ്‌മണ്യനും സമേതം സപരിവാരയായി കുടികൊള്ളുന്നു. മംഗല്യ തടസ്സം ദേവിയെ പ്രാർത്ഥിച്ച് വഴിപാടുകൾ ചെയ്താൽ മാറുമെന്ന് അനുഭവസ്ഥർ പറയുന്നു. പൗർണ്ണമി പൊങ്കാലയും സർവ്വാഭീഷ്ടസിദ്ധിക്കായി നടത്തിവരുന്നു.

1001 Kudam Dhara

Special Pooja

1001 Kudam Dhara is performed only in few temples in Kerala. In Pavakkulam temple this is performed once in a day in the morning and that too in the name of one person only.

unique traditions

Festivals

We have unique traditions and most hold festivals on specific days of the year. Temple festivals usually continue for a number of days.

Activities and Services

Activities

Main Activities and Services are coordinated by Kshethra Samithi. It includes Bhagavatham and Narayaneeyam Class, Daily Annadanam Etc

വർഷത്തിൽ പ്രധാനമായി നാല് ഉത്സവങ്ങളാണ് ഇവിടെ നടക്കുന്നത്.

  • മഹോത്സവം

    നവരാത്രി മഹോത്സവം

    ഒൻപതു ദിവസം ദേവിയുടെ ഒൻപതു ഭാവത്തിലുള്ള കളം വരച്ച് വിശേഷാൽ പൂജ, പ്രഭാഷണ പരമ്പര, കലാസന്ധ്യ, തുടങ്ങിയവ അരങ്ങേറി ദശമി ദിവസം വിദ്യാരംഭവും ഭംഗിയായി നടത്തപ്പെടുന്നു. ധാരാളം കുരുന്നുകൾ വിദ്യാരംഭത്തിന് ഇവിടെ എത്തുന്നു എല്ലാ തുറയിലുമുള്ള ധാരാളം മഹത്‌വ്യക്തിത്വങ്ങൾ അവർക്ക് ആദ്യാക്ഷരം ദേവിയുടെ തിരുനടയിൽ വച്ച് പകർന്നു നൽകുന്നു.

    നവരാത്രി മഹോത്സവം
  • ധനുമാസത്തിലെ തിരുവാതിര

    തിരുവുത്സവം

    10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ കൊടിയേറികഴിഞ്ഞാൽ ഒൻപതാം ദിവസം പള്ളിവേട്ടയും പത്താം ദിവസം തിരുആറാട്ടും ഗംഭീരമായി കൊണ്ടാടപ്പെടുന്നു. ഉത്സവസമയത്ത് പ്രഗത്ഭരുടെ പ്രഭാഷണങ്ങളും കഥകളി ഉൾപ്പെടെയുള്ള പാരമ്പര്യ ക്ഷേത്ര കലകളും, ഗംഭീര സദ്യയും നിത്യേന നടക്കുന്നു.

    തിരുവുത്സവം
  • മേടമാസത്തിലെ

    പൗർണ്ണമി പൊങ്കാല

    സ്ത്രീകൾക്ക് സൽസന്താനലബധി, പെൺകുട്ടികൾക്ക് മംഗല്യ ഭാഗ്യം, വിവാഹിതരായവർക്ക് നെടുമംഗല്യഭാഗ്യം, സന്താനങ്ങൾക്ക് അഭിവൃദ്ധി, കുടുംബ ഐശ്വര്യം എന്നിവക്ക് സ്ത്രീകൾ ദേവിക്ക് പൗർണമി പൊങ്കാല സമർപ്പിക്കുന്നു. വർഷം തോറും ഭക്തരുടെ എണ്ണം വർദ്ധിക്കുന്നത് ഫലസിദ്ധിയുടെ പ്രത്യക്ഷ ഉദാഹരണമാണ്. പൊങ്കാലയുടെ ഭാഗമായി ദേവിക്ക് തിരുവാഭരണം ചാർത്തി വിശേഷാൽ മഹാദീപാരാധന ദർശനം ഏറ്റവും ശ്രേഷ്ഠമാണ്. സർവ്വാഭീഷ്ട സിദ്ധിയാണ് ഇതിന്റെ ഫലം.

    പൗർണ്ണമി പൊങ്കാല