പാവക്കുളം ക്ഷേത്രത്തിൽ രവീന്ദ്രസംഗീതോത്സവം
മലയാള ഭാഷയെ ഇണക്കുന്ന സംഗീതത്തിന്റെ അവസാന കണ്ണിയാണ് രവീന്ദ്രൻമാഷ്
കൊച്ചി:- പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുസവത്തോടനുബന്ധിച്ചു നടന്ന പതിനാലാമത് രവീന്ദ്രസംഗീതോത്സവം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഏഴ് സ്വരത്തിനു അമ്പത്തിഒന്ന് അക്ഷരം മതി എന്ന് പറയുംപോലെ രവീന്ദ്രസംഗീതത്തിന്റെ ചെറിയ സദസിനെ വർണിച്ചുകൊണ്ട് വയലാർ ശരത്ചന്ദ്രവർമ്മ. മലയാള ഭാഷയെ ഇണക്കുന്ന സംഗീതത്തിന്റെ കാലത്തുനിന്നും മലയാളഭാഷയെ മെരുക്കുന്ന സംഗീതത്തിന്റെ കാലത്താണ് നാം ഇപ്പോൾ നിൽക്കുന്നതെന്ന് ശരത്ചന്ദ്രവർമ്മ പറഞ്ഞു. ‘പുലർകാല സുന്ദര സ്വപ്നത്തിൽ,’ശരപ്പൊളിമാല ചാർത്തി തുടങ്ങിയ ഗാനങ്ങളെ കുറിച്ചും അദ്ദേഹം വർണിച്ചു. കവി എസ്.രമേശൻനായർ അധ്യക്ഷത വഹിച്ചു. പാവക്കുളം ക്ഷേത്രം നടത്തിവരുന്ന രവീന്ദ്രസംഗീതോത്സവത്തിലൂടെ പ്രതിഭകളെ വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ടെന്നു രമേശൻനായർ അഭിപ്രായപ്പെട്ടു .
അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പുതുക്കാനുള്ള ഈ സന്ദർഭങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുമെന്ന് രവീന്ദ്രൻമാസ്റ്ററുടെ മകൻ സാജൻ മാധവ്പ റഞ്ഞു. ഗായകൻ ദേവദാസ് നമ്പലാട്ട് മാഷുടെ ഇഷ്ട്ട ഗാനങ്ങളിൽ ഒന്നായ ‘ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം’ ആലപിച്ചു . ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കർ ക്ഷേത്രസമിതി സെക്രെട്ടറി കെ.പി.മാധവൻകുട്ടി, സംഗീതസംവിധായകൻ ഇഗ്‌നേഷ്യസ് പ്രസംഗിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത അൻപതോളം ഗായകരും പിന്നാണീഗായകരായ സുദീപ് കുമാർ, രാജേഷ് ചേർത്തല, ഡോ. രശ്മിമധു തുടങ്ങീ മുപ്പതോളം ഗായകർ രവീന്ദ്രൻമാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചു. പങ്കെടുത്ത പ്രതിഭകൾക്ക് ഉപഹാരവും സെർട്ടിഫിക്കറ്റും നൽകി.
പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുസവത്തോടനുബന്ധിച്ചു നടന്ന പതിനാലാമത് രവീന്ദ്രസംഗീതോത്സവം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു . ദേവദാസ് നമ്പലാട്ട്, എസ്.രമേശൻനായർ, സംഗീതസംവിധായകൻ ഇഗ്‌നേഷ്യസ്, സാജൻ മാധവ്, കെ.എ.എസ്. പണിക്കർ, കെ.പി.മാധവൻകുട്ടി എന്നിവർ സമീപം