പാവക്കുളം തിരുവുത്സവം ആറാട്ടോടെ സമാപിച്ചു
കൊച്ചി:- കലൂർ ശ്രീ പാവക്കുളം മഹാദേവക്ഷേത്രത്തിൽ കഴിഞ്ഞ പത്തു ദിവസമായി നടന്നുവന്ന തിരുവുത്സവത്തിനു സമാപനം കുറിച്ച് ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട് കൊടിയിറക്കി. ക്ഷേത്രക്കുളത്തിൽ തന്ത്രി പന്താവൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരിയുടെയും കാർമികത്വത്തിൽ ആറാട്ടു നടന്നു. എഴുന്നെള്ളിപ്പിന് ശേഷം നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത ആറാട്ടു സദ്യ നടന്നു. ചടങ്ങുകൾക്കു പ്രസിഡണ്ട് കെ .എ .എസ്സ് . പണിക്കർ, ക്ഷേത്രസമിതി സെക്രട്ടറി കെ.പി. മാധവൻകുട്ടി, കെ .ഐ. വിശ്വനാഥൻ , ക്ഷേത്രം പ്രദാരി ശ്രീനിവാസപ്രഭു , പി .എൻ ബാലകൃഷ്ണകമ്മത്ത് , എം .ശ്രീകുമാർ , കെ എസ്സ് സുരേന്ദ്രൻ ,കെ.ജി നന്ദകുമാർ ,പി.ഡി .സോമകുമാർ എന്നിവർ നേതൃത്വം നൽകി.
പാവക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിനു സമാപനം കുറിച്ച് തന്ത്രി പന്താവൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ നടന്ന ആറാട്ട് .