പാവക്കുളം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നടന്നു

March 11, 2019 Leave your thoughts

കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചു രാവിലെ മഹാഗണപതി ഹോമത്തിനൊപ്പം രുദ്രാഭിഷേകങ്ങൾ,108 ലിറ്റർ പാലഭിഷേകം,1001 കുടം ധാര എന്നിവ നടത്തി .ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി പറപ്പൂക്കര ഹരി നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നന്ദി ഭഗവാൻ , മഹാദേവൻ തുടർന്ന് പാർവതി ദേവിക്കും കളഭാഭിഷേകം നടന്നു . വൈകീട്ട് വിശേഷാൽ ദീപാരാധനക്ക് ശേഷം ഏകാദശ രുദ്രാഭിഷേകവും,108 ലിറ്റർ പാലാഭിഷേകവും, 5001 കുടം ധാരയും നടന്നു.

രാവിലെ 7 മണി മുതൽ നടന്ന പഞ്ചക്ഷരി ജപവും വൈകീട്ട് സൗമ്യ സതീഷ് ഭാരത കലാകേന്ദ്രത്തിന്റെ നൃത്ത്യ നൃത്ത്യങ്ങളും ഉണ്ടായി .ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിന് നൂറുകണക്കിന് ഭക്തർ പങ്കെടുത്തു ചടങ്ങുകൾക്ക് ക്ഷേത്രം പ്രെസിഡൻഡ് കെ. എ. എസ്.പണിക്കർ, സെക്രെട്ടറി കെ.പി മാധവൻകുട്ടി നേതൃത്വം നൽകി.