പാവക്കുളത്ത് ഉത്സവം
January 17, 2020
Leave your thoughts
കൊച്ചി – പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ ഇന്നലെ പകൽപ്പൂരം നടന്നു. രാവിലെ മൂന്ന് ആനകളോടെ കാഴ്ചശീവേലി നടന്നു.വൈകീട്ട് ചേരാതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പകൽപ്പൂരം പഞ്ചവാദ്യം, പാണ്ടിമേളം എന്നീ മേളങ്ങളെ കൊണ്ട് ആഘോഷമായി. ഇന്ന് രാവിലെ ഒൻപതു മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയിറക്കൽ ചടങ്ങ് നടക്കും. തുടർന്ന് തന്ത്രി പന്താവൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ആറാട്ടുബലി ,എഴുന്നെള്ളിപ്പ് എന്നിവയോടെ സമാപിക്കും.
പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടുനുബന്ധിച്ചു നടന്ന പകൽ പൂരം .