പാവക്കുളം ക്ഷേത്രത്തിൽ രവീന്ദ്രസംഗീതോത്സവം

December 18, 2018 Leave your thoughts

കൊച്ചി:- പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുസവത്തോടനുബന്ധിച്ചു നടന്ന പതിമൂന്നാമത് രവീന്ദ്രസംഗീതോത്സവം പിന്നണി ഗായകൻ മധുബാലകൃഷ്ണൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു .അച്ഛന് മകനോടുള്ള വാത്സല്യമായിരുന്നു രവീന്ദ്രൻ മാസ്റ്റർക്ക് തന്നോട് ഉണ്ടായിരുന്നതെന്ന് മധുബാലകൃഷ്ണൻ പറഞ്ഞു തുടർന്ന് രവീന്ദ്രൻമാസ്റ്റർ ഈണം നൽകിയ ‘പ്രമദവനംവീണ്ടും ‘ എന്ന ഗാനം മധുബാലകൃഷ്ണൻ ആലപിച്ചു. കവി എസ്.രമേശൻനായർ അധ്യക്ഷത വഹിച്ചു. പ്രതിഭകളെ അംഗീകരിക്കുന്ന സംസ്കാരം വളർത്തിയെടുക്കണമെന്നു രമേശൻനായർ അഭിപ്രായപ്പെട്ടു .

രവീന്ദ്രൻമാസ്റ്ററുടെ സഹധർമിണി ശോഭാ രവീന്ദ്രൻ മാഷെക്കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടു .ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കർ ക്ഷേത്രസമിതി സെക്രെട്ടറി കെ.പി.മാധവൻകുട്ടി, സംഗീതസംവിധായകൻ ഇഗ്‌നേഷ്യസ്എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത എൺപത്തഞ്ചോളം ഗായകർ രവീന്ദ്രൻമാസ്റ്റർ ഈണം നൽകിയ ഗാനങ്ങൾ ആലപിച്ചു. കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ എസ്. രമേശൻ നായരെ ക്ഷേത്രസമിതി പ്രസിഡന്റ് കെ.എ.എസ്. പണിക്കർ ക്ഷേത്രസമിതി സെക്രെട്ടറി കെ.പി.മാധവൻകുട്ടി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ഉപഹാരം നൽകി.