പാവക്കുളത്ത് പൊങ്കാല മഹോത്സവവും, കലവറനിറക്കലും

April 18, 2019 Leave your thoughts

കൊച്ചി – പാവക്കുളത്ത് പൊങ്കാല മഹോത്സവത്തിനു തുടക്കം കുറിച്ച് അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി പുർണ്ണാമൃതാനന്തപുരി സ്വാമി തിരിതെളിയിച്ചു.സംസ്കാരം ആരംഭിക്കുന്നത് അമ്മമാരിൽ നിന്നാണ്,മാതാവിന്റെ സ്നേഹമാണ് ആധുനിക ലോകത്തിനു വേണ്ടത്, പുരുഷന്മാരെ അനുകരിക്കയല്ല വേണ്ടത് എന്ന് സ്വാമി പറഞ്ഞു . പൊങ്കാല സമിതി പ്രസിഡന്റ് രമ രമേശൻനായർ അദ്ധ്യക്ഷത വഹിചു .ചടങ്ങിൽ പാവക്കുളം സേവമൃതം പദ്ധതി പ്രകാരമുള്ള വിദ്യഭ്യാസ ധനസഹായവിതരണ 30 കുട്ടികൾക്ക് വി.എച്ച്. പി സംസ്ഥാന പ്രസിഡന്റ്. എസ്. ജെ. ആർ. കുമാർ നിർവ്വഹിചു. ചടങ്ങിൽ കവി എസ്സ് .രമേശൻ നായർ, പി.എം.ഹാരിസ് , ശ്രീനിവാസപ്രഭു , സുയന്തി മുരളീധരൻ ,ആർ.പത്മകുമാർ, ക്ഷേത്രം പ്രെസിഡൻഡ് കെ. എ. എസ്.പണിക്കർ, സെക്രെട്ടറി കെ.പി മാധവൻകുട്ടി,സരള എസ്സ് .പണിക്കർ എന്നിവർ പ്രസംഗിച്ചു .

രാവിലെ മഹാഗണപതിഹോമത്തിനു ശേഷംനടന്ന കലവറനിറക്കൽ ചടങ്ങിന് മേൽശാന്തി ഹരിനമ്പുതിരി നേതൃത്വം നൽകി.