പാവക്കുളത്ത് മഹാ ശിവപുരാണ സമീക്ഷയും മഹാരുദ്രവും
കൊച്ചി: കലൂർ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു മഹാശിവ പുരാണ സമീക്ഷ ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരി ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . യജ്ഞാചാര്യൻ സി.ജെ.ആർ പിള്ള മഹാശിവപുരാണ മാഹാത്മ്യം പാരായണം ചെയ്തു ക്ഷേത്രം പ്രസിഡണ്ട് കെ.എ.എസ് പണിക്കർ,സെക്രെട്ടറി കെ.പി.മാധവൻകുട്ടി എന്നിവർഎം ശ്രീകുമാർ പങ്കെടുത്തു . ശിവപുരാണ സമീക്ഷ ജൂലൈ രണ്ടിന് സമാപിക്കും.
ജൂൺ 23 മുതൽ ജൂലൈ 3 വരെ കാലടി ശ്രിംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ നരേന്ദ്രഭട്ടിൻറെ കാർമ്മികത്വത്തിൽ 11 ദിവസം മഹാരുദ്രം നടക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശാഭിഷേകവും കളഭവും മഹാരുദ്ര ധാരയും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടക്കും.
കലൂർ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു മഹാശിവ പുരാണ സമീക്ഷ ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരി ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. ക്ഷേത്രം സെക്രെട്ടറി കെ.പി.മാധവൻകുട്ടി, ക്ഷേത്രം പ്രസിഡണ്ട് കെ.എ.എസ് പണിക്കർ, യജ്ഞാചാര്യൻ സി.ജെ.ആർ പിള്ള തുടങ്ങിയവർ സമീപം .