പാവക്കുളത്ത് വസോർധാരയോടെ ശ്രീ മഹാരുദ്രം സമാപിച്ചു.

July 8, 2019 Leave your thoughts

കൊച്ചി :- പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന ശ്രീ മഹാരുദ്രത്തിനു സമാപനം കുറിച്ച് കാലടി ശൃംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ.നരേന്ദ്രഭട്ടിന്റെ കാർമികത്വത്തിൽ വസോർധാര നടത്തി .ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പറപ്പൂക്കര ഹരിനമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട് എന്നിവർ പ്രതിഷ്ടദിന ചടങ്ങുകൾക്ക് നേതൃത്വം നൽകി . ജൂൺ 23 മുതൽ ഇന്നലെവരെ എച്ച്.ആർ. നരേന്ദ്രഭട്ടിന്റെ നേതൃത്വത്തിൽ പതിനൊന്ന് ഋത്വിക്കുകൾ ആണ് ശ്രീമഹാരുദ്രംവും വസോർധാരയും നടത്തിയത്, ഇതിനോടനുബന്ധിച്ചു നടന്ന മഹാശിവപുരാണ സമീക്ഷയുടെ യജ്ഞാചാര്യൻ സി.ജെ.ആർ പിള്ള ആയിരുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു വിശേഷാൽ കളഭാഭിഷേകം ഉണ്ടായിരുന്നു.

ഉച്ചക്ക് നടന്ന മഹാപ്രസാദഊട്ടിൽ ധാരാളം ഭക്തജനങ്ങൾ പങ്കെടുത്തു, വൈകീട്ട് വിശേഷാൽ നിറമാല ദീപാരാധന എന്നിവ നടന്നു .

പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന മഹാരുദ്രത്തിന്റെ സമാപനച്ചടങ്ങായി കാലടി ശൃംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ. നരേന്ദ്രഭട്ടിന്റെ കാർമികത്വത്തിൽ നടന്ന വസോർധാര. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പറപ്പൂക്കര ഹരിനമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ സമീപം.

പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു നടന്ന മഹാരുദ്രത്തിന്റെ സമാപനച്ചടങ്ങായി കാലടി ശൃംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ. നരേന്ദ്രഭട്ടിന്റെ കാർമികത്വത്തിൽ നടന്ന വസോർധാരക്കു നിശേഷം . ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ പറപ്പൂക്കര ഹരിനമ്പൂതിരി, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട് എന്നിവരുടെ എന്നിവരുടെ കാർമികത്വത്തിൽ നടന്ന കലശം എഴുന്നള്ളിപ്പ്.